
ന്യൂഡല്‍ഹി: ‘ബോബിഷയോതര്‍ ഭൂത്’ എന്ന ബംഗാളി സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയ മമതാ സര്‍ക്കാരിന് സുപ്രീംകോടതി പിഴ ചുമത്തി.
സിനിമയുടെ പ്രദര്‍ശനംതടസപ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ പിഴ അടക്കണമെന്നും ഈ തുക സിനിമയുടെ നിര്‍മ്മാതാവിന് നല്‍കണമെന്നുമാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതിയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ത്രിണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ആക്ഷേപ ഹാസ്യ സിനിമയായ ബോബിഷയോതര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രദര്‍ശനം തടസപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചുഅഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിനാണ് പിഴ.
ആള്‍കൂട്ടത്തിനെ ഭയന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടരുതെന്നും രാജ്യത്തെ കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്യത്തോടുള്ള അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
സംസ്ഥാനവ്യാപകമായി സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതിനെതിരേ നിര്‍മ്മാതാവ് കല്ല്യാണ്‍മോയ് ബില്ലി ചാറ്റര്‍ജിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
.
Post Your Comments