തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്ന് തിരുവന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം പ്രചാരണത്തിലെ അതൃപ്തി തരൂര്‍ സൂചിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പാർട്ടി പരിഹരിക്കും.അവസാന റൗണ്ടിലാണ് കോൺഗ്രസ് പ്രചാരണം ശക്തമാക്കുകയെന്നും തരൂർ പറഞ്ഞു. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ പ്രചാരണത്തിലെ പോരായ്മകളില്‍ ഹൈക്കമാന്‍ഡിനോടും കെപിസിസിയോടും തരൂര്‍ പരാതിപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും തന്റെ പ്രചാരണത്തില്‍ നേതാക്കള്‍ സജീവമല്ല എന്നാണ് ശശി തരൂര്‍ പറഞ്ഞത്. തിരുവനന്തപുരത്തെ പ്രചാരണത്തിൽ ഏകോപനമില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നികിന് തരൂർ പരാതി നൽകിയിരുന്നു എന്നായിരുന്നു വാർത്ത.
Post Your Comments