Life Style

കൗമാരക്കാരില്‍ ഹൃദ്രോഗവും പ്രമേഹവും വര്‍ധിക്കുന്നതിനു പിന്നില്‍

ലൂസിയാന: കൗമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെയും പ്രമേഹ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുമായി അമേരിക്കയിലെ ഗവേഷകര്‍. മണിക്കൂറുകളോളം നീണ്ട ഇരുന്നുള്ള ടിവി കാണലും വീഡിയോ ഗെയിമും ഒപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങളും കൗമാരക്കാരെ ഗുരുതര രോഗാവസ്ഥയിലേക്ക് തള്ളി വിടുന്നെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. അമേരിക്കയിലെ ലൂസിയാനയിലുള്ള എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക പഠന റിപ്പോര്‍ട്ടായ എന്‍ഡോ-2019ലാണ് കൗമാരക്കാരിലെ അനാരോഗ്യകരമായ ഭക്ഷണരീതിയുടെ പ്രത്യാഘാതങ്ങള്‍ വിശദീകരിക്കുന്നത്.

കായികാധ്വാനമില്ലാതെ, അനങ്ങാതെ ഇരുന്ന് ടിവി കാണുന്നതിനിടെയിലെ പോപ്പ് കോണ്‍ ഉള്‍പ്പടെയുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന രീതി കൗമാരക്കാരില്‍ മെറ്റബോളിക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനം പറയുന്നത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവും ശരീരത്തിലെ ക്രമമല്ലാത്ത കൊഴുപ്പിന്റെ തോതും വയറിന്റെ ഭാഗത്തായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൊക്കെ ചേര്‍ന്ന അനാരോഗ്യകരമായ അവസ്ഥയാണ് മെറ്റബോളിക് സിന്‍ഡ്രോം. ഇത് ഹൃദ്രോഗത്തിനും സ്ട്രോക്കിനും പ്രമേഹത്തിനും ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ലോകത്ത് മെറ്റബോളിക് സിന്‍ഡ്രോം 25 ശതമാനം മുതിര്‍ന്നവരിലും 5.4 ശതമാനം കുട്ടികളിലും കൗമാരക്കാരിലും കാണപ്പെടുന്നുണ്ടെന്നാണ് പഠന റിപ്പോ

shortlink

Related Articles

Post Your Comments

Related Articles


Back to top button