മുംബൈ : നഷ്ടത്തിൽ മുങ്ങി ഓഹരി വിപണി. ഇന്ന് സെന്‍സെക്‌സ് 8 പോയിന്റ് താഴ്ന്നു 38576ലും നിഫ്റ്റി 2പോയിന്റ് താഴ്ന്നു 11582ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 419 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 96 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. ഊര്‍ജം, ഇന്‍ഫ്ര, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്.
വിപ്രോ, ബിപിസിഎല്‍, ഐഒസി, എച്ചപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥന്‍ യുണിലിവര്‍, ഇന്ത്യബുള്‍സ് ഹൗസിങ്, ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും സണ്‍ ഫാര്‍മ, വേദാന്ത, ഇന്‍ഫോസിസ്, അദാനി പോര്‍ട്‌സ്, സിപ്ല, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments