Latest NewsKeralaIndia

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പിടിമുറുക്കാൻ സംസ്ഥാന സർക്കാർ ; സുപ്രീം കോടതിയിൽ പുതിയ ശുപാർശ നൽകി

ഫലത്തിൽ ദേവസ്വം ബോർഡ് പോലെ സർക്കാർ ഭരിക്കുന്ന ഒരു ഭരണ സമിതിയാണ് സുപ്രീം കോടതിയിൽ ശുപാർശ ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി : പദ്മനാഭസ്വാമി ക്ഷേത്ര ഭരണം കൈപ്പിടിയിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമം. ഇതിനായി എട്ടംഗ ഭരണ സമിതി രൂപീകരിക്കാനുള്ള ശുപാർശ കോടതിക്ക് കൈമാറി. എട്ടംഗങ്ങളിൽ അഞ്ചംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ. ഇതിൽ ഒരു വനിതയും പട്ടികജാതി/പട്ടിക വിഭാഗത്തിൽ നിന്നുള്ള അംഗവും ഉണ്ടാകും.ഫലത്തിൽ ദേവസ്വം ബോർഡ് പോലെ സർക്കാർ ഭരിക്കുന്ന ഒരു ഭരണ സമിതിയാണ് സുപ്രീം കോടതിയിൽ ശുപാർശ ചെയ്തിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം‌ബോർഡ് സിപിഎം നേതാവായ എ.പദ്മകുമാർ ഭരിക്കുന്നതു പോലെയാണ് ഈ ഭരണസമിതിയും രൂപീകരിക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന. ഒരാൾ പദ്മനാഭദാസൻ ആയിരിക്കുമെന്നാണ് ശുപാർശയിൽ വ്യക്തമാക്കുന്നത്. രാജ കുടുംബത്തിന്റെ പ്രതിനിധിയെയാണ് സർക്കാർ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് സൂചന.ദേവസ്വത്തിലെ ഒരു ജീവനക്കാരനെ നിർദ്ദേശിക്കുന്നതും മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ തന്നെ. മുഖ്യതന്ത്രി എക്സ്-ഒഫിഷ്യോ അംഗമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button