News

സമ്മതിദായകര്‍ക്ക് ഓണ്‍ലൈന്‍ വോട്ടര്‍ ക്വിസ്സ് പോഗ്രാം

ഇടുക്കി: സമ്മതിദായകര്‍ക്കായി ഓണ്‍ലൈന്‍ വോട്ടര്‍ ക്വിസ്സ് പോഗ്രാം ഇടുക്കി ജില്ലയില്‍ തയ്യാറാക്കി. ജില്ലയിലെ സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ 16ന് രാത്രി 8 മണിക്കാണ് ഓണ്‍ലൈന്‍ ക്വിസ്സ് സംഘടിപ്പിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും സമ്മതിദായകരുടെ അവബോധം വര്‍ദ്ധിപ്പിക്കുകയും ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിലുള്ള താല്പര്യവും വിശ്വാസവും ഉയര്‍ത്തി അതുവഴി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുമ്പോൾ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ പരിശീലനാര്‍ത്ഥം മോക്ക് ടെസ്റ്റില്‍ പങ്കെടുക്കാം. പിന്നീട് ഏപ്രില്‍ 16ന് രാത്രി 8 മണിയ്ക്ക് മുമ്പായി വീണ്ടും ലോഗിന്‍ ചെയ്ത് ക്വിസ്സ് പ്രോഗ്രാമില്‍ പങ്കെടുക്കാം.  ഓരോ മാര്‍ക്കു വീതമുള്ള 60 ചോദ്യങ്ങള്‍ക്ക് 30 മിനിറ്റ് സമയത്തിനുള്ളില്‍ ഉത്തരം നല്‍കണം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് മൂന്നാറില്‍ സൗജന്യ താമസവും സമ്മാനങ്ങളും ഉണ്ട്. ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഇടുക്കി ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്ററാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button