Latest NewsKerala

കെ എം മാണിയുടെ സംസ്‍കാരം അല്പസമയത്തിനകം

കോട്ടയം : അന്തരിച്ച മു​ൻ​മ​ന്ത്രി​യും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിയുടെ സംസ്‍കാരം അല്പസമയത്തിനകം പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയില്‍ നടക്കും. ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

ഇന്നലെ രാവിലെ ആരംഭിച്ച വിലാപ യാത്ര 21 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പാ​ലാ​യി​ലെ​ത്തി​യ​ത്. വിലാപയാത്ര കടന്നു പോയ ഓരോ പോയിന്റിലും ആയിരങ്ങളാണ് തങ്ങളുടെ നേതാവിനെ ഒരുനോക്കു കാണാന്‍ എത്തിയത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.30 -ഓ​ടെ​ മൃ​ത​ദേ​ഹം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വച്ചു. പി​ന്നീ​ട് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ക​മ്മി​റ്റി ഓ​ഫീ​സി​ലും എ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പാ​ലാ​യി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​ത്. “ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല” എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button