റിയാദ് : ഇറാന്റെ സഹായത്തോടെ ഹൂതി വിമതര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൗദിയെ തകര്‍ക്കാന്‍ നീക്കം. തിരിച്ചടിച്ച് സഖ്യസേന. ഹൂത്തികളെ ലക്ഷ്യമാക്കി യമന്‍ തലസ്ഥാനമായ സന്ഹയില്‍ അറബ് സഖ്യ സേന ആക്രമണം നടത്തിയതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂത്തികളുടെ രഹസ്യ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹൂത്തികള്‍ ഇറാന് സഹായത്തോടെ ആധുനിക സങ്കേതിക വിദ്യയുപയോഗിച്ച് ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതായും അത് ഉപയോഗിച്ച് അയല്‍ രാജ്യമായ സൗദിയെ ആക്രമിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായും അറബ് സഖ്യ സേന വെളിപ്പെടുത്തി. ഇത് വഴി യമന്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തി തലസ്ഥാനത്തിന്റെ ഭരണം പിടിച്ചെടുക്കാനും ഹൂത്തികള്‍ പദ്ധതികള്‍ തയ്യാറാക്കിയതായും സഖ്യ സേന പറഞ്ഞു. ഇതിനെതിരെയാണ് സഖ്യ സേനയുടെ നേതൃത്വത്തില്‍ ആക്രമണം നടത്തിയത്.
തുടര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സാധാരണക്കാരായ യമന്‍ ജനത ആക്രമണ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും സഖ്യ സേന മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം സൗദിയിലെ അസീര്‍ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഹൂത്തികളുടെ ആളില്ലാ വിമാനം സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു.
ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. യു.എന്‍ രകഷാസമിതിയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലനില്ക്കുന്നതിനടെയാണ് പുതിയ ആക്രമണം.
Post Your Comments