തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്ത് നിവാരണ അതേറിറ്റി അതീവ ജാഗ്രത മുന്നറിയിപ്പ് നല്കി. കേരളത്തില്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സൂര്യഘാത സാധ്യത മുന്നില്ഡ കണ്ടാണ് മുന്നറിയിപ്പ്. ഞായറാഴ്ചവരെ സൂര്യാഘാത സാധ്യത കൂടുതലാണെന്നും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ടുള്ള സൂര്യപ്രകാശം ഏള്ക്കുന്നത് ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.
അതേസമയം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ചൂട് ശരാശരിയില്‍ നിന്നു 3 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ കേരളത്തില്‍ വേനല്‍മഴയിലെ കുറവ് 65% ആയി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് മുതല്‍ ഇന്നലെ വരെ ശരാശരി 59.5 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 20.8 മില്ലിമീറ്റര്‍ മാത്രമാണ് ആകെ പെയ്തത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ 90 ശതമാനത്തിനു മുകളില്‍ കുറഞ്ഞു. പത്തനംതിട്ട, വയനാട് ജില്ലകളിലാണു താരതമ്യേന വേനല്‍മഴ ലഭിച്ചത്.
Post Your Comments