ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പിന്തുടര്ച്ചക്കാരന് ആരായിരുന്നാലും തങ്ങളുടെ അനുമതി വേണമെന്ന് ചൈന. 83 കാരനായ ടിബറ്റന്‍ ആത്മീയനേതാവ് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാഹചര്യത്തിലാണ് ചൈനയുടെ പ്രസ്താവന.
ലാമയുടെ പിന്‍ഗാമിയെ നിയമിക്കാന്‍ ചൈനയ്ക്ക് എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായി ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് ലുങ് കങ് മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. പുനരവതാരത്തിലൂടെ എത്തപ്പെടുന്ന ദലൈ ലാമയുടെ പിന്‍ഗാമിക്ക് ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
പതിനാലാമത് ദലൈലാമയുടെ ശാരീരികാവസ്ഥയെ കുറിച്ച് എനിക്കറിയില്ല. പക്ഷേ പുനരവതാരത്തിലൂടെയുള്ള അടുത്ത ലാമയുടെ അവരോധത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും വിദേശകാര്യവക്താവ് പറഞ്ഞു. അടുത്ത അവരോധം ചൈനീസ് സര്‍ക്കാരിന്റെ നിന്ത്രണങ്ങള്ക്കും ദേശീയ നിയമങ്ങള്‍ക്കും മതപരമായ ആചാരങ്ങള്‍ക്കും അനുസരിച്ചായിരിക്കണമെന്നും ലുങ് കങ വ്യക്തമാക്കി.
ദലൈലാമ പൈതൃകത്തെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഞങ്ങള്‍ക്ക് ഉചിതമായ നിയന്ത്രണങ്ങളുണ്ട്. 14-മത് ദലൈലാമയുടെ മതപരമായ ചടങ്ങുകള്‍ക്ക് അംഗീകാരം നല്‍കിയാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു
Post Your Comments