ലക്നൗ: ദളിതരെ പൊലീസ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബിഎസ്പി രംഗത്ത്. ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്നാണ് ആരോപണം. നിരവധി പോളിംഗ് ബൂത്തുകളില്‍ ബിഎസ്പി വോട്ടര്‍മാരെ പ്രത്യേകിച്ച് ദളിതരെ പൊലീസ് തടഞ്ഞുവെന്ന് ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി എസ് സി മിശ്ര പ്രസ്താവനയില്‍ വ്യക്തമാക്കി. കരൈനയില്‍ നിന്നുള്ള രണ്ട് ദളിത് വോട്ടര്‍മാരെയാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് തടഞ്ഞത്.
കാജിവാഡയ്ക്കടുത്തുള്ള 40ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് ഇവരെ തടഞ്ഞത്. റാം പ്രസാദ്, റാണി ഗൗതം എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടായിരുന്നിട്ടും വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. ‘ബാറ്റണ്‍ കൊണ്ട് പൊലീസ് തടഞ്ഞതിനാല്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ഉയര്‍ന്ന ജാതിക്കാരുടെ ഏകാധിപത്യത്തിനു മേലാണ് ഇത് ചെയ്തിരിക്കുന്നത്’.
‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ട് ഫലമില്ല’- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.അതേ സമയം വോട്ടര്‍ഐഡി ഇല്ലാതെ വോട്ടു ചെയ്യാനെത്തിയ നിരവധി പേരെ പിരിച്ചു വിടുന്നതിനായി കരൈനയില്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments