UAELatest NewsGulf

ഇ-സിഗററ്റ് ഉപയോഗിക്കുന്നവര്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ദുബായ് : ഇ-സിഗററ്റ് ഉപയോഗിക്കുന്നവര്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇ-സിഗററ്റില്‍ കൂടിയ അളവിലുള്ള രാസവസ്തു മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയം ഇ-സിഗറ്റിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.

ഇ-സിഗററ്റ് ഉപയോഗിയ്ക്കുന്ന ചെറുപ്പക്കാരില്‍ ആരോഗ്യവിദഗ്ദ്ധര്‍ നടത്തിയ പരിശോധനയിലാണ് ആരോഗ്യത്തിന് ഇത് ഹാനികരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഇവര്‍ വലിയ്ക്കുന്ന ബ്രാന്‍ഡ്, കാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണ് ആരോഗ്യവിദഗ്ദ്ധര്‍ യുവാക്കളില്‍ പരിശോധന നടത്തിയത് .

ആരോഗ്യ വിദഗ്ദ്ധരുടെ ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇ-സിഗററ്റിനെതിരെ ജാഗ്രതപാലിയ്ക്കാന്‍ യു.എ.ഇ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.

അതേസമയം ഇ-സിഗററ്റില്‍ നിക്കോട്ടിന്റെ അളവ് അപകടകരമായ തോതില്‍ ഇല്ലെന്ന എസ്മയുടെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ മധ്യത്തില്‍ അത് നിയമപരമാക്കാന്‍ യു.എ.ഇ മന്ത്രാലയം തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button