ന്യൂഡല്‍ഹി: റാഫേലില്‍ സത്യം എന്തായായലും പുറത്ത് വരുമെന്ന് കോണ്ഡഗ്രസ്. റാഫേല്‍ വിഷയത്തില്‍ സുപ്രീം കോടതി നിയമ തത്വം ഉയര്‍ത്തി പിടിച്ചെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
റാഫേലില്‍ പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്രസസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി നിര്‍ണയിച്ചത്. പുനപരിശോധന ഹര്‍ജികളില്‍ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരയ സഞ്ജയ് കിഷന്, കിഷന് കൗള്‍, കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍.
Post Your Comments