Latest NewsNewsEntertainment

സണ്ണി വെയ്ന്‍ വിവാഹിതനായി

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു.സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.വിവാഹത്തിന്റെ ചിത്രം സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചു.

മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായിട്ടായിരുന്നു വിവാഹം. സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു. സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും.

സെക്കന്‍ഡ് ഷോ,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2,, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ്, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

https://www.facebook.com/SunnyWayn/photos/a.355653234449282/2564209550260295/?type=3&__xts__%5B0%5D=68.ARBgcSSTJy3okjaBVcIwotYdfCmQ7-E_3tfIJPewuLNx7P0yTtEEK_QXBu4YtABGDf00uBnRlp5ZgexRfZF-HnsruWOLOVTL5XZ7-JoWKQs2Pr0s-YJ6mPXU2KY_id2MooLWzTFQrknXDtC4Ob7qS_nqfz4pjYdwBxfx0IVWZRhQtrlYZxWHIIpKwHFxB0UfCLWfzpVFttHaAbqyv-hA0LorY_QxvTJPRcXOwQaLSm3Oa0OQ9gogl5IuBQx6Chow4HQA_7VQAxaV__ckF1vQtWwNWsGABzhhC4wvKAlhA4SE4Fvj5_PLwQtnuWxUZ1JNzTZa9vHEqWCTitAgkbEBodK96A&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button