റിയാദ്: സൗദിയില്‍ അര്‍ദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങിയ പ്രവാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബത്ഹയില്‍ റെസ്റ്റോറന്റിലെ ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങിയ കണ്ണൂര്‍ സ്വദേശി ശഫീഖിന് നേരെയാണ് ആക്രമണമുണ്ടായത്. താമസ സ്ഥലത്തിനടുത്ത് ഒളിച്ചിരിക്കുകയായിരുന്ന അക്രമി കടന്നുപിടിച്ച ശേഷം പഴ്സും ഇഖാമയും മൊബൈല്‍ ഫോണും കൈക്കലാക്കി. നിലത്തുവീണ ശഫീഖ് എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അക്രമി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ ബഹളം കേട്ട് ഓടിയെത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപെട്ടു. തലയ്ക്ക് പരിക്കേറ്റ ശഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോർട്ട്.
Post Your Comments