ന്യൂ ഡല്‍ഹി: ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി എന്‍ഐഎ കോടതി 12 ദിവസത്തെ കസ്റ്റഡിയിയാണ് എന്‍ഐഎ അന്വേഷണ സംഘത്തിന് അനുവദിച്ചിട്ടുള്ളത്. ജമ്മു കശ്മീരിലെ തീവ്രവാദികള്‍ക്ക് പണം എത്തിച്ചു നല്‍കിയെന്ന കേസിലാണ് യാസിന് മാലിക് അന്വേഷണം നേരിടുന്നത്. നേരത്തേ യാസിന് മാലിക്കിന്റെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്റിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Post Your Comments