കാസര്‍കോട്: കാസര്‍കോഡ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് നേരെ സിപിഎം അതിക്രമം. മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ കല്യാശ്ശേരിയിലെ ഇരിണാവില്‍ പ്രചാരണത്തിനിടെയാണ് അക്രമമുണ്ടായത്. ബൈക്കുകളിലെത്തിയ 3 അംഗ സംഘം രവീശ തന്ത്രിയെ ഇടിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ഥാനാര്‍ത്ഥി കണ്ണപുരം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് 3 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇരിണാവ് സ്വദേശികളും സജീവ സിപിഎം പ്രവര്‍ത്തകരുമായ സജില്‍, അഖില്‍, ശമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം.മേഖലയില്‍ പ്രചാരണം അവസാനിപ്പിച്ച് പോയില്ലെങ്കില്‍ പയ്യന്നൂരില്‍ കൊല ചെയ്ത വിനോദിന്റെ അവസ്ഥ സ്ഥാനാര്‍ത്ഥിക്കും ഉണ്ടാകുമെന്നായിരുന്നു ഇവരുടെ ഭീഷണി. തുടര്‍ന്ന് രവീശ തന്ത്രിയും ബിജെപി പ്രവര്‍ത്തകരും കണ്ണപുരം സ്റ്റേഷനിലെത്തി പോലീസിന് പരാതി നല്‍കി. എന്നാല്‍ കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല.
ഇത് ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള ഏറെ നേരത്തെ തര്‍ക്കത്തിന് കാരണമായി.തുടർന്ന് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമാണു പോലീസ് കേസെടുക്കാൻ തയ്യാറായത്. ഇരിണാവ് മേഖലയില്‍ എന്‍ഡിഎയുടെ പോസ്റ്ററുകളും ഫ്ളക്സുകളുമെല്ലാം സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചിട്ടുള്ളതായും ബിജെപി ആരോപിച്ചു.
Post Your Comments