
പാലാ:അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെഎം മാണിയ്ക്ക് ആദര സൂചകമായി വ്യാഴാഴ്ച പാലായില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിയ്ക്കും.
ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി.തൃപ്പൂണിത്തുറ,വൈക്കം, തലയോലപ്പറമ്പ്-കടുത്തുരുത്തി-ഏറ്റുമാനൂര്‍ വഴിയാകും മൃതദേഹം കോട്ടയത്ത് എത്തിക്കുക.ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം വയസ്‌കര കുന്നിലെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വിലാപയാത്ര എത്തും. ഇവിടെ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാണിക്ക് അന്തിമോപചാരം അര്‍പ്പിക്കും.
വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് നാലിന് പാലാ കത്തീഡ്രല്‍ ചര്‍ച്ചില്‍ മാണിയുടെ സംസ്‌കാരചടങ്ങുകള്‍ നടക്കും
Post Your Comments