
ബെംഗളൂരു: മാസങ്ങളായി ശമ്പളം നല്‍കാത്ത സ്വകാര്യസ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയി. ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ് (23) നെയാണ് ജീവനക്കാര്‍ തട്ടിക്കൊണ്ടു പോയത്. സുജയ്‌യെ തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചതിന് നാല് പേരെ ഹലസുരു പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 21 നാണ് ഇവര്‍ സുജയ്നെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര്‍ ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കിയത്. ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് ഉപദ്രവിച്ചു. ശമ്പളം ഉടനെ നല്‍കാമെന്ന് സുജയ് വാഗാദാനം നല്‍കിയതിനെ തുടര്‍ന്ന് സംഘം ഇയാളെ മോചിപ്പിച്ചു. എന്നാല്‍ സുജയ് ഹലസുരു പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയാണുണ്ടായത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവില്‍പ്പോയ മൂന്ന് പേര്‍ക്ക് വേണ്ടി തിരച്ചിലിലാണ് പൊലീസ്.
Post Your Comments