തിരുവനന്തപുരം: മന്ത്രിയായിരുന്നപ്പോഴെല്ലാം കെ.എം മാണിയെന്ന അതികായനായ നേതാവ് താമസിച്ചിരുന്നത്. ക്ലിഫ് ഹൗസ് കോംപൗണ്ടിലെ പ്രശാന്ത് എന്ന് മന്ത്രിമന്ദിരം അദ്ദേഹത്തിന് അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു. ഇതിനു പിന്നില്‍ രണ്ടു കാരണങ്ങളും ഉണ്ടായിരുന്നു.
ഈ വീടിനു പ്രശാന്ത് എന്നു പേരിട്ടത് മാണിയും, അവിടെ ആദ്യം പാലു കാച്ചിയത് അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മയായിരുന്നു.
ആഭ്യന്തര മന്ത്രിയായിരിക്കെ കുറച്ചുനാള്‍ മാത്രമാണ് അദ്ദേഹം ക്ലിഫ് ഹൗസില്‍ താമസിച്ചത്. എന്നാല്‍ പിന്നീടു വീണ്ടും മന്ത്രിയായപ്പോള്‍ പ്രശാന്തില്‍ തിരിച്ചെത്തി. പലപ്പോഴും സൗക്യങ്ങള്‍ കൂടുതലുള്ള മന്ത്രി മന്ദിരത്തിലേയ്ക്ക് പോകാന്‍ പലരും പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം പ്രശാന്തിനെ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ബാര്‍ കോഴ വിവാദ്ത്തിനെ തുടര്‍ന്ന് രാജി വച്ചപ്പോഴും അദ്ദേഹം പടിയിറങ്ങിയത്
പ്രശാന്തില്‍ നിന്നായിരുന്നു.
Post Your Comments