കൊച്ചി: സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്കു പുറമെ 10% വിനോദനികുതി ഈടാക്കുന്നതു തടഞ്ഞ മുന്‍ ഉത്തരവ് ഹൈക്കോടതി മേയ് 23 വരെ നീട്ടി.മുന്‍ഉത്തരവിലൂടെ മാര്‍ച്ച് 31ലെ തല്‍സ്ഥിതി നിലനിര്‍ത്തിയിരുന്നു.
ജിഎസ്ടി നിലവില്‍ വന്ന 2017 ജൂലൈ ഒന്നു മുതല്‍ വിനോദനികുതി ഒഴിവാക്കിയ 2017 ജൂണ്‍ 24ലെ സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കെ വീണ്ടും 2019 ഏപ്രില്‍ ഒന്നുമുതല്‍ വിനോദനികുതി ആവശ്യപ്പെട്ടതു പ്രഥമദൃഷ്ട്യാ ശരിയല്ലെന്നുകണ്ടായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.
വിനോദനികുതി ഒഴിവാക്കിയ 2017ലെ ഉത്തരവു പിന്‍വലിക്കാനോ ഭേദഗതി ചെയ്യാനോ സര്‍ക്കാരിനുള്ള അധികാരം കോടതി പരിമിതപ്പെടുത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നപക്ഷം ഭേദഗതി ഉത്തരവു നടപ്പാക്കാന്‍ സ്റ്റേ തടസ്സമായി കരുതേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണു ജസ്റ്റിസ് എസ് വി ഭട്ടി പരിഗണിച്ചത്.
Post Your Comments