Latest NewsIndia

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷെ തന്നെ ?  ; വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി:     പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷെ തന്നെയെന്ന് ശരിവെയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ നിസാര്‍ അഹമ്മദ് താന്ത്രെ. ഇയാളെ യുഎഇ ഇന്ത്യക്ക് കെെമാറിയതിനെ തുടര്‍ന്നാണ് കാമാന്‍ഡര്‍ ഈ കാര്യം തുറന്ന് പറഞ്ഞത്. സിആര്‍പിഎഫ് ക്യാമ്ബ് ആക്രമിച്ച്‌ അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന ആസൂത്രകനായ നിസാര്‍ അഹമ്മദിനെ കഴിഞ്ഞ ആഴ്ചയാണ് യുഎഇ ഇന്ത്യക്ക് കൈമാറിയത്. മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ മുദാസ്സിര്‍ ഖാനാണ് ആക്രമണത്തെക്കുറിച്ച്‌ തന്നോട് പറഞ്ഞതെന്നും താന്ത്രെ അറിയിച്ചു. ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ ഭീകരാക്രമണ വിവരങ്ങളെ കുറിച്ച് ആശയവിനിമയം നടത്തിയെന്നും പുല്‍വാമ ആക്രമത്തില്‍ പങ്കാളിയാകാന്‍ മുദാസ്സിര്‍ ഖാന്‍ നിസാറിനെ ക്ഷണിച്ചിരുന്നതായും ഇയാള്‍ പറയുന്നു. അതേസമയം പുല്‍ വാമ ആക്രമത്തില്‍ .തനിക്ക് യാതൊരു പങ്കുമില്ലെന്ന് നിസാര്‍ പറയുന്നു. പുല്‍വാമ ഭീകാരാക്രമത്തിന്‍റെ മുഖ്യ സുത്രധാരന്‍ മുദാസ്സിര്‍ ഖാന്‍ തന്നെയാണെന്നാണ് സൂചനകള്‍ർ പുറത്ത് വരുന്നത് . അതേസമയം അക്രമത്തില്‍ പങ്കില്ലെന്ന് നിസാര്‍ പറയുന്നുണ്ടെങ്കിലും ജെയ്ഷെ സംഘത്തില്‍ പ്രധാനിയായ ഇയാള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button