KeralaLatest News

ദേശീയ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിമിത്തമാവും തെരഞ്ഞെടുപ്പിൽ നടക്കുക; തുഷാർ വെള്ളാപ്പള്ളി

കല്‍പ്പറ്റ: ദേശീയ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിമിത്തമാവും ഇക്കുറി വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുകയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി.വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് അതിര്‍ത്തിക്കപ്പുറത്ത് ഒരേ മുന്നണിക്കാരായി നിന്ന് വോട്ടു ചോദിക്കുന്നവര്‍ വയനാട്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നും ഈ രാഷ്ട്രീയ പൊള്ളത്തരമാണ് ജനങ്ങളുടെ മുന്നില്‍ ഉന്നയിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. ഇടതു വലതുമുന്നണികളുടെ വികല രാഷ്ട്രീയനയങ്ങള്‍ ശിഥിലമാക്കിയ നാടാണ് വയനാട്. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികള്‍ ഒന്നു പോലും ഇവിടെ ഉണ്ടായിട്ടില്ല. ആധുനിക ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്പിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങളും ഭരണനൈപുണ്യവും മലയാളമണ്ണില്‍ എത്തിക്കുക എന്ന ദൗത്യത്തിന് ശക്തി പകരുകയാണ് തന്റെ ലക്ഷ്യമെന്നും തുഷാർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button