റിയാദ്: ലോകത്ത് ഏറ്റവും ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഒരുങ്ങി സൗദി അറേബ്യ. ഏറ്റവും വലിയ സ്വര്‍ണ ഉത്പാദകരായ ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇതിനായി സൗദി നീക്കം തുടങ്ങി. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് സ്വര്‍ണ ഉത്പാദനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിവര്‍ഷം 4.15 ലക്ഷം ഔണ്‍സ്(ഏകദേശം 12,900 കിലോഗ്രാം) സ്വര്‍ണമാണ് സൗദി ഉദ്പാദിപ്പിക്കുന്നത്. ഇതു പത്തു ലക്ഷം ഔണ്‍സ് ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി അറേബ്യന്‍ ഖനനക്കമ്പനിയായമആദിന്‍ മേധാവി ഡാരിന്‍ ഡേവിസ് പറഞ്ഞു.
ഏറ്റവും വലിയ സ്വര്‍ണ്ണ ഉദ്പ്പാദക രാഷ്ട്രം ലക്ഷ്യമിട്ട്, ലോഹഖനനത്തിന് 740 കോടി ഡോളര്‍(ഏകദേശം 51,463 കോടി രൂപ) ചെലവഴിക്കുന്നതിന് സൗദി അറേബ്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 1.3 ലക്ഷം കോടി ഡോളറിന്റെ ധാതുസമ്പത്തുകള്‍ സൗദിയിലുണ്ടെന്നാണ് കണക്ക്. ഇത് പൂര്‍ണമായി പ്രയോജനപ്പെടുത്തും.
കഴിഞ്ഞ ദശകത്തില്‍ ഖനനത്തിന് പ്രതിവര്‍ഷം ചെലവഴിച്ച ശരാശരി തുകയുടെ മൂന്നിരട്ടി സൗദി അറേബ്യ ഈ വര്‍ഷം ഇതിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
Post Your Comments