ബീജിംഗ് : ഇന്ത്യയെ പ്രതിരോധിയ്ക്കാന്‍ എസ്-400 മിസലുമായി ചൈന. റഷ്യയുടെ അത്യാധുനിക മിസൈലാണ് എസ്-400 . ഇതാണ് ചൈന വിജയകരമായി വിന്യസിച്ചത്. രണ്ടു മാസം വരെ നീളുന്ന പരിശീലനത്തിനു ശേഷമാണ് എസ്-400 മിസൈല്‍ ചൈനീസ് സൈന്യത്തിനു കൈമാറുക. റഷ്യന്‍ പ്രതിരോധ കമ്പനികള്‍ തന്നെയാണ് എസ്-400 വിന്യസിച്ചതും പരിശീലനം നല്‍കുന്നതും. മൂന്നു കപ്പലുകളിലായാണ് എസ്-400 ഉപകരണങ്ങള്‍ ചൈനീസ് തീരത്ത് എത്തിച്ചത്.
2014 ലെ ചൈനീസ് സര്‍ക്കാരാണ് റഷ്യയില്‍ നിന്ന് എസ്-400 വാങ്ങാന്‍ തീരുമാനിച്ചത്. ഇന്ത്യ, ജപ്പാന്‍, അമേരിക്ക ശക്തികളുടെ ആക്രമണം ചെറുക്കാന്‍ ലക്ഷ്യമിട്ടാണ് ചൈനയും എസ്-400 വാങ്ങിയിരിക്കുന്നത്. ലോകത്തെ വന്‍ ആയുധശക്തിയായ റഷ്യയില്‍ നിന്ന് ചൈന വാങ്ങിയ എസ്-400 ട്രയംഫ് ഏറ്റവും വലിയ ആകാശക്കാവലാണ്. ലോകശക്തികള്‍ക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്-400 ട്രയംഫ്. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ.
ചൈനയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്നതാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്-400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്.
Post Your Comments