
ഡല്‍ഹി: അഴിമതി വിഷയത്തില്‍ മോദിയെ തുറന്ന ചര്‍ച്ചയ്ക്ക് കഷണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. മോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള ധാര്‍മികമായാ അവകാശം പോലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി മോദിയെ സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ട് രാഹുല്‍ഗാന്ധി വീണ്ടും ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അഴിമതിയെപ്പറ്റി സംവാദം നടത്താന്‍ ഭയമാണോയെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ചോദിച്ചിരുന്നു. റഫാല്‍ ഇടപാടും അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ട് അസാധുവാക്കലും ഈ വിഷയങ്ങളില്‍ തയ്യാറെടുപ്പ് നടത്തിക്കോളൂവെന്നും സംവാദത്തിന് തയ്യാറെടുക്കാന്‍ താന്‍ സഹായിക്കാം എന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായിരാഹുലും അമ്മ സോണിയാഗാന്ധിയും സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും അഴിമതി കേസുകളില്‍ ജാമ്യമെടുത്തിരിക്കുകയാണ്.
തങ്ങൾക്കെതിരായ കേസിനെപ്പറ്റി (നാഷണല്‍ ഹെറാള്‍ഡ് കേസ്) രാഹുല്‍ ആദ്യം വിശദീകരിക്കണം. പ്രധാനമന്ത്രിയുടെ സത്യസന്ധതയേയും ആത്മാര്‍ഥതയേയുംപറ്റി സംസാരിക്കാന്‍ അദ്ദേഹത്തിന് എന്ത് അവകാശം. കേന്ദ്രസര്‍ക്കാര്‍ സത്യസന്ധമായാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രവര്‍ത്തിച്ചതെന്നും കേന്ദ്രമന്ത്രി തിരിച്ചടിച്ചു.
Post Your Comments