മലപ്പുറം: കേരളത്തെ വിവാദങ്ങളുടെ സ്ഥലമാക്കി വികസനം തടയാമെന്നത‌് ദിവാസ്വപ‌്നം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂരില്‍എല്‍ഡിഎഫ‌് തെരഞ്ഞെടുപ്പ‌് പൊതുയോഗം ഉദ‌്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വര്‍ധിച്ച വികസന ആവശ്യങ്ങള്‍ക്ക‌് പണം കണ്ടെത്താന്‍ രൂപീകരിച്ച കിഫ‌്ബി റിസര്‍വ‌് ബാങ്ക‌് അംഗീകാരത്തോടെയാണ‌് പ്രവര്‍ത്തിക്കുന്നത‌്. ഫണ്ട‌് വാങ്ങുന്നതും ചെലവിടുന്നതും കര്‍ശന ധനമാനദണ്ഡം പാലിച്ചാണ്. ഫണ്ട‌് ലഭ്യമാക്കാന്‍ റിസര്‍വ‌് ബാങ്കിന്റെ അനുമതിവേണം. ഇത്തരം കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത‌് അവരാണ‌്. പ്രശസ‌്തരായ ധനവിദഗ‌്ധര്‍ ഉള്‍ക്കൊള്ളുന്ന ഭരണസമിതിയും ഉപദേശകസമിതിയും കിഫ‌്ബിയ‌്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കനേഡിയന്‍ കമ്പനി ഫണ്ട‌് നല്‍കാന്‍ തയ്യാറായപ്പോള്‍ ഉടനെ ബിജെപിയും പ്രതിപക്ഷനേതാവും ഫണ്ട‌് വാങ്ങിയത‌് മഹാകുറ്റമാണെന്നും അവര്‍ എസ‌്‌എന്‍സി ലാവ‌്‌ലിന‌് ഫണ്ട‌് കൊടുത്തിരിക്കുന്നുവെന്നുമാണ് ആക്ഷേപം. എന്നാൽ എസ‌്ബിഐയില്‍നിന്ന‌് ചില ഇടപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട‌്. നീരവ‌് മോദിക്ക‌് ഫണ്ട‌് കൊടുത്ത ഈ ബാങ്കില്‍നിന്ന് സര്‍ക്കാര്‍ ഫണ്ട‌് വാങ്ങിയാല്‍ നീരവ‌് മോദിയില്‍നിന്ന‌് പണം വാങ്ങിയതുപോലെ ആകുമോയെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.
Post Your Comments