പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ തമിഴ് വിപ്ലവനേതാവും ദ്രാവിഡപ്രസ്ഥാന സ്ഥാപകനുമായ ഇ.വി. രാമസാമിയുടെ (പെരിയാര്‍) തകര്‍ത്ത നിലയില്‍. പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞവര്‍ഷവും സമാനമായ രീതിയില്‍ പെരിയാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ സംഭവത്തില്‍ അപലപിച്ചു. തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമകള്‍ക്കെല്ലാം പൊലീസ് സംരക്ഷണം നല്‍കണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
Post Your Comments