Latest NewsKerala

ആത്മസുഹൃത്തിനെയാണ് നഷ്ടപ്പെട്ടത് ;  കെഎംമാണിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഒ രാജഗോപാല്‍

തി രുവനന്തപുരം: കെഎംമാണിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒ രാജഗോപാല്‍ എംഎല്‍എ.അദ്ദേഹത്തിന്‍റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹം മിതഭാഷിയായ നേതാവായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ആശയമാണ് ഞങ്ങള്‍ പിന്തുടര്‍ന്നിരുന്നതെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അത് തടസ്സമായിരുന്നില്ല.

ആത്മസുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചിക്കുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button