എറണാകുളം :ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോർട്ട്. രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും മൂന്നു മണിയോടെ വീണ്ടും ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘ നാള്‍ ആയി ശ്വാസകോശ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടുവെന്നായിരുന്നു രാവിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.
Post Your Comments