Latest NewsTechnology

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാൻ പദ്ധതികളുമായി ഫെയ്‌സ്ബുക്ക്

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാൻ പദ്ധതികളുമായി ഫെയ്‌സ്ബുക്ക്. സൈബര്‍ സുരക്ഷ വിദഗ്ദരുള്‍പ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം ആളുകളെ ഫെയ്സ്ബുക്ക്  വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ ആസ്ഥാനമായ മെന്‍ലോ പാര്‍ക്കിലും,ഡബ്ലിന്‍,സിംഗപ്പൂര്‍ തുടങ്ങിയ പ്രവര്‍ത്തനകേന്ദ്രങ്ങളിലെല്ലാം അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ വാര്‍ത്തകളെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ ഉദ്യോഗസ്ഥര്‍ പ്രവർത്തിക്കും.

ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നീ സേവനങ്ങളിലും പ്രചരിക്കപ്പെടുന്ന ഉള്ളടക്കങ്ങള്‍ പരിശോധനയ്ക്കു ശേഷം മാത്രമേ പങ്കുവെയ്ക്കാന്‍ അനുവദിക്കു എന്നും ഫെയ്സ്ബുക്ക് അറിയിച്ചു. തെരെഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്ന വ്യാജ വീഡിയോകളും ശബ്ദങ്ങളും കമ്പനിയുടെ പ്രധാന വെല്ലുവിളിയായി മാറുന്നുവെന്ന് ഫെയ്സ്ബുക്കിന്റെ എന്‍ജിനീയറിങ് വിഭാഗം മേധാവികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button