വിജയവാഡ : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ജെഡി-എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. കൃഷ്ണ ജില്ലയിലെ തിരുവുരില് റോഡ്ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗഡ.
ബിജെപി ഇതര കക്ഷികള്‍ക്കു ഭൂരിപക്ഷം കിട്ടിയാല്‍ ചന്ദ്രബാബു നായിഡു തന്നെ പ്രധാനമന്ത്രിയാകണം.കാരണം നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിര്‍ക്കാനുള്ള എല്ലാ കഴിവും ചന്ദ്രബാബു നായിഡുവിനുണ്ടെന്ന് ഗൗഡ പറഞ്ഞു. അതേസമയം തനിക്ക് പ്രധാനമന്ത്രിയാകാൻ മോഹമില്ലെന്നും ഗൗഡ പറഞ്ഞു. ഐക്യമുന്നണിയുടെ കണ്‍വീനറായിരിക്കേ ദേവഗൗഡയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡു നിർദ്ദേശിച്ചിരുന്നു.
Post Your Comments