Latest NewsElection NewsKerala

അവധി എടുത്തും പ്രചാരണത്തിനിറങ്ങണം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്

പിണറായി സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തി സ്‌ക്വാഡുകള്‍ രംഗത്തിറങ്ങണം

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിനിധ്യം ഉറപ്പാക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്. വീടുകളില്‍ നേരിട്ടുചെന്ന് വിശദീകരിക്കേണ്ട പാര്‍ട്ടിലൈന്‍ സംബന്ധിച്ചാണ് കുറിപ്പ്. 12 പേജുകളിലുള്ള കുറിപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പുള്ള പത്തുദിവസങ്ങളില്‍ ജോലിയില്‍ നിന്ന് അവധിയെടുത്തും പ്രചാരണത്തിനിറങ്ങാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ മതേതര സംവിധാനം നിലനിര്‍ത്താനുള്ള സുപ്രധാന ദൗത്യത്തില്‍ പങ്കാളികളാകാന്‍ പത്തുദിവസം അവധിയെടുത്തു പ്രവര്‍ത്തിക്കാനാണ് ആഹ്വാനം. ഇതുസംബന്ധിച്ചുള്ള മാര്‍ഗരേഖ പാദേശിക ജനറല്‍ ബോഡി യോഗങ്ങളില്‍ വിശദീകരിച്ചുതുടങ്ങി. ഓരോ ഏരിയയിലും ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി പുലര്‍ത്തുന്ന ന്യൂനപക്ഷദളിത് ദ്രോഹം കേരളത്തില്‍ അനുവദിക്കരുത്. പിണറായി സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തി സ്‌ക്വാഡുകള്‍ രംഗത്തിറങ്ങണം. ഇനിയുള്ള രണ്ടാഴ്ച രാഷ്ട്രീയ ചര്‍ച്ച വീടുകളിലേക്കും കൊണ്ടുവരണം. എന്നിങ്ങനെയാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടിംഗിലെ പ്രധാന ആഹ്വാനങ്ങള്‍.

വീടിനു പുറത്തുവരെ മാത്രം പ്രവേശനമുള്ള ചെരുപ്പിനോടുപമിച്ച് വീടിനകത്തേക്ക് സ്വന്തം രാഷ്ട്രീയം കയറ്റാത്തവരെയും കുറുപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയം വീടിനു പുറത്തു മാത്രമല്ല സ്വന്തം വീടുകളിലും പറയണം. ചെരുപ്പ് പുറത്തിടുന്നതുപോലെ, വീടിനകത്തേക്ക് സ്വന്തം രാഷ്ട്രീയം കയറ്റാത്തവരുണ്ട്. അതു പാടില്ല. കുടുംബാംഗങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ ചിന്തയുള്ളവരുണ്ടെങ്കില്‍ അവരെയും സ്വാധീനിക്കാന്‍ കഴിയണമെന്നും കുറുപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button