ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 71 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് 23ന് തുടങ്ങാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് സിപിഐ എം സംഘടിപ്പിക്കുന്നത്. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സിപിഐ എം സമീപിച്ചിരുന്നു.
ബംഗാളില്‍ 31ഉം കേരളത്തില്‍ 16ഉം മണ്ഡലങ്ങളില്‍ സിപിഐ എം മത്സരിക്കുന്നുണ്ട്. ത്രിപുരയിലെ രണ്ട് സീറ്റിലും സിറ്റിങ് എംപിമാര്‍ ജനവിധി തേടും. രാജസ്ഥാനില്‍ മൂന്നും അസം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ രണ്ട് വീതം സ്ഥാനാര്‍ഥികളുമുണ്ട്. ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് മറ്റ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ സിപിഎം മത്സരിക്കുന്നത്.
Post Your Comments