കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപ്പത്രം നല്‍കിയത്. വൈക്കം ഡിൈഎസ്പി പി.കെ സുഭാഷാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
ബലാത്സംഗം, പ്രകൃതിവിരുദ്ധലൈംഗികപീഡനം ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. ഒമ്പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തിന് 200 പേജുകളുണ്ട്്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉള്‍പ്പടെ കേസില്‍ 83 സാക്ഷികളാണുള്ളത്. മൂന്ന് ബിഷപ്പുമാരുടെയും 11 വൈദികരുടെയും 25 കന്യാസ്ത്രീകളുടെയും മൊഴികളും കുറ്റപത്രത്തിലുണ്ട്.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ അിയിച്ചു.
Post Your Comments