
ഡ്യൂദല്ഹി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനാണ് ലാലു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇത് അനുവദിച്ച് നല്‍കരുതെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ ആശുപത്രിയിലായിരുന്ന സമയത്ത് ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു എന്നും സിബിഐ കോടതിയോട് പറഞ്ഞു. ശാരീരിക അസ്വസ്ഥകളുണ്ടെന്ന് പറഞ്ഞിരുന്ന ലാലു പെട്ടെന്ന് ആരോഗ്യവാനായത് സംശയാസ്പദമാണെന്നും സിബിഐ പറഞ്ഞ
നേരത്തെ ലാലുവിന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ആരോഗ്യ സ്ഥിതി മോശമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് യാദവ് ജാമ്യത്തിന് അപേക്ഷിച്ചത്.
Post Your Comments