പത്തനംതിട്ട : റാന്നിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.പൊന്തൻ പുഴ ആലപ്ര സ്വദേശി പാസ്റ്റർ രാജു ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടി നടക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരില്‍ ഒരാളായ രാജു ടിപ്പറിനിടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നാലാമത്തെ അപകടമാണിത്.
എറണാകുളത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചു രണ്ടുപേർ മരിച്ചിരുന്നു. കന്യാകുമാരി സ്വദേശികളായ വർഗീസ് ,ജോൺ എന്നിവരാണ് മരിച്ചത്.വെള്ളറടയിൽനിന്ന് പെരുമ്പാവൂരിലേക്ക് താടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഈ ലോറിയിലെ ഡ്രൈവറും ക്ളീനറുമാണ് മരിച്ചത്. എറണാകുളം നെട്ടൂരിൽ വെച്ചാണ് അപകടം നടന്നത്.
അതിനിടെ മരടിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുമ്പിൽ ഉണ്ടായ അപകടത്തിൽ വണ്ടിപ്പെരിയാർ പഴയ പാമ്പനാർ സ്വദേശി രമേശൻ പി കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം സംഭവിച്ചു. മലപ്പുറം രാമപുരം പനങ്ങാങ്കരയിലാണ് അപകടം നടന്നത്.അച്ഛനും എട്ടു വയസ്സുകാരനുമായ മകനുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അരക്കുപറമ്പ് സ്വദേശി പട്ടണം വീട്ടിൽ ഹംസക്കുട്ടി(40), മകൻ ബാദുഷ എന്നിവരാണ് മരിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments