റിയാദ് : ഏഷ്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ ഇതേ നാട്ടുകാരായ 4 പ്രതികള്‍ക്കെതിരെയുളള വാദം ഷാര്‍ജ കുറ്റകൃത്യ നിരോധിത കോടതിയില്‍ നടന്നു. പോലീസ് വേഷം ചമഞ്ഞ് വാദിയെ ഭയപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ചതിന് ശേഷം 2850 ദിര്‍ഹം കവര്ന്നതായതായാണ് കേസ്. എന്നാല്‍ പ്രതിഭാഗം കേസിലെ ചില ഭാഗങ്ങള്‍ നിഷേധിച്ചു.
മര്‍ദ്ദിച്ചിരുന്നതായി സമ്മതിച്ചു.പക്ഷേ വാദിയെ തട്ടിക്കൊണ്ട് പോയിട്ടില്ല എന്ന് അവര്‍ കോടതിയെ ബോധിപ്പിച്ചു. വാദിഭാഗത്തുളള വ്യക്തിയുമായി 4 അംഗ സംഘത്തിന് മദ്യം വില്‍പ്പന നടത്തിയിലെ ലാഭം വീതം വെക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ വരികയും തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും എന്നാല്‍ മാരകമായ ൊരു വസ്തുവും വാദി പക്ഷത്തിലെ വ്യക്തിക്ക് നേരെ പ്രയോഗിച്ചില്ലെന്നും പ്രതിഭാഗം അറിയിച്ചു. കേസ് കോടതി 25 -ാ തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. അന്ന് വാദിഭാഗത്തിന്റെ വാദം കേല്‍ക്കും .
Post Your Comments