Latest NewsUAEGulf

VIDEO – വിദേശ പണ വിനിമയ സ്ഥാപനത്തില്‍ കൊളളനടത്തിയവരെ പിടികൂടുന്ന സാഹസികരംഗം ഷാര്‍ജ പോലീസ് പുറത്തുവിട്ടു

ഷാര്‍ജ :  ഷാര്‍ജയിലെ വിദേശ  പണവിനിമയ സ്ഥാപനത്തില്‍ വടിവാളും ഇരുമ്പ് കമ്പികളുമായി അതിക്രമിച്ച് കടന്ന് കൊളള നടത്തിയ 2 ആഫ്രിക്കക്കാരെ പിടികൂടുന്ന രംഗം ഷാര്‍ജ പോലീസ് പുറത്തുവിട്ടു. പിടിയിലായ നാല് പേരേയും കോടതിയില്‍ ഹാജരാക്കി ഇപ്പോള്‍ റിമാന്‍റിലാണ്. 2.3 മില്യണ്‍ ദിര്‍ഹമാണ് ഇവര്‍ സ്ഥാപനത്തില്‍ കയറി മോഷ്ടിച്ചിരുന്നത്.

സ്ഥാപനത്തില്‍ മാരകായുധങ്ങളുമായി എത്തുകയും തുടര്‍ന്ന് ചില്ലുകള്‍ തകര്‍ത്ത് സ്ഥാപനത്തിലെ ജീവനക്കാരേയും ഇടപാടുകാരെയും ഭയപ്പെടുത്തിയാണ് പണവുമായി കടന്നത്. സ്ഥാപനത്തിലെത്തിയ ഇവരെ പ്രതിരോഘിച്ച രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരിലൊരാള്‍ ജാഗ്രത അലറാം മുഴക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തതോടെ അക്രമികള്‍ പണവുമായി കാറില്‍ രക്ഷപ്പെടുകായിരുന്നു. തുടര്‍ന്ന് അബുദാബി പോലീസും റസ് അല്‍കാമ പോലീസും ചേര്‍ന്ന് ഷാര്‍ജ പോലീസ് നടത്തിയ ഓപ്പറേഷനിലാണ് കൊളളക്കാര്‍ പിടിയിലായത്.

https://www.instagram.com/p/Bv__9PUDdsD/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button