Latest NewsIndia

റോഡ് ശരിയാക്കിയില്ലെങ്കില്‍ വോട്ടിനായി ഇവിടേയ്ക്ക് വരേണ്ടതില്ലെന്ന് ബിജ്‌നോറിലെ വോട്ടര്‍മാര്‍

ബിജ്‌നോര്‍: വ്യത്യസ്തമായ രീതിയിലൂടെ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി ബിജ്‌നോറിലെ വോട്ടര്‍മാര്‍. റോഡ് ശരിയാക്കിയില്ലെങ്കില്‍ വോട്ടിനായി ഇവിടേയ്ക്ക് വരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ വോട്ടര്‍മാര്‍. ബിജ്‌നോറിലെ മജ്ലിസ് തോഫിക്പുര്‍ മണ്ഡലത്തിലെ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തയാറെടുത്തിരിക്കുന്നത്.

റോഡുകളുടെ മോശം അവസ്ഥയെ തുടര്‍ന്നാണ് ഇവരുടെ കടുത്ത തീരുമാനം. റോഡുകള്‍ മോശമായതിനാല്‍ നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. തങ്ങളുടെ ഗ്രാമത്തെ മറ്റുസ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് തകര്‍ന്നു കിടക്കുകയാണ്. മറ്റു റോഡുകളും മോശം അവസ്ഥയിലാണ്. റോഡുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്കു മാത്രമേ ഇത്തവണ വോട്ട് ചെയ്യുവെന്ന് മജ്ലിസ് തോഫിക്പുര്‍ സ്വദേശിയായ കുല്‍ദീപ് സാനി പറഞ്ഞു. റോഡുകള്‍ നിറയെ കുഴികളാണെന്നും നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നതെന്നും മറ്റൊരു പ്രദേശവാസിയായ വീര്‍ സിംഗ് പറഞ്ഞു.

shortlink

Post Your Comments


Back to top button