മലപ്പുറം: പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു.പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. കടലുണ്ടി പുഴയിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്.
അതേസമയം വിനോദയാത്രയ്ക്കുപോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്കോയയുടെ മകന് റിഷാദ് നബീലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു റിഷാദ്. കെട്ടിടത്തില്‍ നിന്നും വീണാണ് റിഷാദ് മരിച്ചത്.
പഴയ വൈത്തിരിയിലെ കെട്ടിടത്തിന് സമീപം രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകിട്ടാണ് നബീല്‍ വയനാട്ടിലേക്ക് പോയത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം കൊലപാതകമോ,ആത്മഹത്യയോ,അബദ്ധത്തിലുള്ള വീഴ്ചയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Post Your Comments