Latest NewsKerala

കിഫ്‌ബി വിവാദം ; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മസാല ബോണ്ട് വഴിയുള്ള കിഫ്ബി ധനസമാഹരണത്തിലെ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്‌ബി പ്രവർത്തിക്കുന്നത്. കനേഡിയൻ പെൻഷൻ ഫണ്ട് CDPQ കൈകാര്യം ചെയ്യുന്ന കമ്പനിയാണ്. 21 ലക്ഷം രൂപ ആസ്തിയുള്ള വലിയ കമ്പനിയാണത്.ലോകത്തിന്റെ പല ഭാഗങ്ങളിലും CDPQ നിക്ഷേപം നടത്തിയിട്ടുണ്ട്.

അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. മസാല ബോണ്ടിലെ ഫണ്ട് ഉപയോഗിക്കുന്നത് വികസനത്തിനാണ് വികസനം തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. നാടിന്റെ വികസനത്തിന് വേണ്ടിയാണ് CDPQ യുമായി ധാരണയിലെത്തിയത്. എന്ത് വിവാദം ഉണ്ടാക്കിയാലും വികസനം തടയാൻ പ്രതിപക്ഷത്തിന് കഴിയില്ല. വിവാദം സൃഷ്ടിക്കാൻ പ്രതിപക്ഷവും ബിജെപിയും ഒന്നിച്ചുനിൽക്കുകയാണ്. പലിശയടക്കം റിസർവ് ബാങ്കുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button