KeralaLatest News

വാഹനാപകടം : മലയാളി വിദ്യാർത്ഥിനി മരിച്ചു

കർണാടക : വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചാമരാജ് നഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും ആലുവ തായിക്കാട്ടുകര എസ്.എന്‍ പുരം എസ്.എന്‍.ഡി.പി റോഡില്‍ ചാത്തന്‍പറമ്പില്‍ വീട്ടില്‍ സി.എ. മണിയുടെയും ആലുവ ജില്ലാ ആശുപത്രിയിലെ ഡോ. ഷീബ മണിയുടെയും മകളായ സ്നിഗ്ദ്ധ (21) ആണ് മൈസൂരില്‍ അപകടത്തിൽ മരിച്ചത്.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഗുണ്ടല്‍പേട്ട് – മൈസൂര്‍ റോഡില്‍ ചാമരാജ് നഗറിന് സമീപം സ്നിഗ്ദ്ധയും സഹപാഠികളും സഞ്ചരിച്ചിരുന്ന കാര്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. സ്നിഗ്ദ്ധയെ ഉടന്‍ മൈസൂര്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button