![KANNR-KASARGOD](/wp-content/uploads/2019/04/kannr-kasargod.jpg)
തിരുവനന്തപുരം•കണ്ണൂരും കാസര്‍ഗോഡും യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് മാതൃഭൂമി-എ.സി നീല്‍സണ്‍ സര്‍വേ. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. 47 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും. എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം 44 ശതമാനമായിരിക്കുമെന്നും എന്‍.ഡി.എയ്ക്ക് 5 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
കാസര്‍ഗോഡ് ഉണ്ണിത്താന്
ഉണ്ണിത്താനിലൂടെ കാസര്‍ഗോഡ് യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ പറയുന്നു. ഉണ്ണിത്താന് 43 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ലഭിക്കും. എല്‍.ഡി.എഫിന് 35 ശതമാനം വോട്ടുകളും 21 ശതമാനം വോട്ട് എന്‍.ഡി.എയ്ക്കും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.
Post Your Comments