yoyo’ മാതാപിതാക്കളായില്ല എങ്കില്‍, മക്കള് കൈവിട്ടു പോകും എന്ന് കേള്‍ക്കുന്ന ഈ സാഹചര്യത്തില്‍ കൗണ്‍സലിങ് സൈക്കോളജിസ്‌റ് ആയ എനിക്ക് ചിലത് സൂചിപ്പിക്കാന്‍ ഉണ്ട്.
ആദ്യത്തെ കേസ്
നിങ്ങളുടെ മകനോടൊപ്പം അമ്മു എന്ന പെണ്‍കുട്ടി സ്ഥിരമായി വീട്ടില്‍ വരാറുണ്ട് എന്ന് പറഞ്ഞു. നിങ്ങളോടൊത്ത് പുറത്തു കറങ്ങാന്‍ പോകാറുണ്ടെന്നും ആ കുട്ടി പറഞ്ഞു. അത് ശെരിയാണോ ? ആ കുട്ടിയുടെ മാതാപിതാക്കള്‍ പുറത്താണ്. അവര്‍ അവളെ വിശ്വസിച്ചാണ് ഹോസ്റ്റലില്‍ ആക്കി പോയത്. മുന്നിലിരിക്കുന്ന മാതാവിനോട് കൗണ്‍സിലര്‍ ആയ ഞാന്‍ പറയുക ആണ്. പ്രഫഷണല്‍ കോളേജിലെ പിള്ളേര്‍ ആണ്. അവരുടെ സ്വാതന്ത്ര്യത്തെ കുത്തി നോവിക്കുന്ന ഒന്നും പാടില്ല. നാളെ സദാചാര പോലീസ് എന്ന പഴി കേള്‍ക്കേണ്ടി വരരുത് എനിക്ക് ..! പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിച്ചാല്‍ പ്രശ്‌നം വഷളായാലോ. അത് കൊണ്ട്, പയ്യന്റെ അമ്മയെ തന്നെ വിളിച്ചു കാര്യം മയത്തില്‍ അറിയിച്ചു.
ഒന്നാമത് നിങ്ങള്‍ രണ്ടു മതമാണ്. ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് സമ്മതിക്കണം എന്നില്ല. പേടിച്ചു തന്നെ വിഷയത്തിന്റെ പൊള്ളുന്ന പ്രശ്‌നം കൂടി അവതരിപ്പിച്ചു. ടീച്ചറെ, ഇത് നമ്മുടെ പഴയ കാലം ഒന്നും അല്ലല്ലോ. എന്റെ മോന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. പെണ്‍പിള്ളേരും ആ കൂട്ടത്തില്‍ ഉണ്ട്. ഈ കുട്ടിയെ അവനു ഇഷ്ടമാണ്. ഇടയ്ക്കു വീട്ടില്‍ വരും. സ്വന്തം വീട് പോലെ ആണവള്‍ക്കു. അവന്റെ മുറിയില്‍ കേറി പോയാല്‍ , പിന്നെ പാട്ടും ബഹളവും ആണ്. വല്ലോം തിന്നാന്‍ ഉണ്ടാക്കി കൊടുക്കേണ്ട ചുമതലയെ എനിക്കുള്ളൂ. ഇനി അഥവാ അവള് പോയാല്‍ എന്താ. എന്റെ ചെറുക്കന്‍ അല്യോ ..!പെണ്ണല്ലല്ലോ.. വാത്സല്യത്തോടെ പറയുന്ന ആ അമ്മയെ നോക്കി ഇരുന്ന ഞാന്‍ തീരുമാനം എടുത്ത് കഴിഞ്ഞു. ഇനി ഒന്നും പറയാനില്ല .. മാസങ്ങള്‍ക്കു ശേഷം , ആ ‘അമ്മ എന്നെ തേടി ഞാന്‍ വിളിക്കാതെ തന്നെ എത്തി ..ആ പെണ്ണ് ഇപ്പൊ അവനെ നോക്കി ചിരിക്കുക പോലും ഇല്ല .. എന്താ കാരണം എന്നറിയില്ല . ഞാന്‍ അവളെ വിളിച്ചു ചോദിച്ചു .. അവളെന്തൊക്കെയോ ഇംഗ്ലീഷില്‍ പറഞ്ഞു ഫോണ്‍ ഓഫ് ആക്കി .. മോന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല ടീച്ചറെ .. അവന്റെ ഭാര്യയെ പോലെ അവന്‍ കണ്ടിരുന്ന കുട്ടിയാണ് ..” ഇരുപതു വയസ്സുള്ള മകന്റെ ഭാവി ജീവിതം അമ്മയും ചേര്‍ന്ന് തീരുമാനം എടുത്തതായിരുന്നല്ലോ ..പക്ഷെ മകന്റെ മനസ്സ് അവര്‍ക്കു മനസ്സിലായിരുന്നില്ല .. ഊണും ഉറക്കവും ഇല്ലാതെ ഒരു ഭ്രാന്തനെ പോലെ അവനെ ഒരു മാസത്തോളം ഞാന്‍ കണ്ടു .. ടീച്ചര്‍ നു പറയാമോ എന്നോട് ഒന്ന് മിണ്ടാന്‍ ? അവനെന്നോട് കെഞ്ചി .. ഞാന്‍ എങ്ങനെ പറയും മോനെ ?
അവള്‍ക്കു ഇത്രയും നാള്‍ ഇല്ലാതിരുന്ന ജാതിയും മതവും പെട്ടന്ന് എങ്ങനെ ഉണ്ടായി .. അവന്റെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ല .. മകന്റെ തകര്‍ച്ച കണ്ടു , കൂടെ കരയുന്ന അമ്മയോട് പറയാന്‍ വാക്കുകള്‍ ഇല്ല ..
അടുത്ത കേസ്
”നിങ്ങള്‍ കുടുംബ സുഹൃത്തുക്കള്‍ ആയിരിക്കും ; പക്ഷെ കോളേജില്‍ വന്നു പെരുമാറുമ്പോള്‍ ,ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ആ ഒരു മര്യാദ പാലിക്കണം ..” അങ്ങേയറ്റം സഭ്യതയുടെ , ബഹുമാനത്തോടെ ഒരു ക്ലാസ് ടീച്ചര്‍ കുട്ടികളെ ഉപദേശിക്കുക ആണ് .. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചിരിച്ച മുഖത്തോടെ നിന്ന് കേള്‍ക്കുന്നുണ്ട് .. എന്താ പ്രശ്‌നം ? അവര്‍ മാറിയപ്പോള്‍ ഞാന്‍ ചോദിച്ചു .. ഒന്നും പറയേണ്ട .. ക്ലാസ് കേറി ചെല്ലുമ്പോള്‍ എല്ലാം ബഹളം വെച്ച് ഇരിക്കുക പതിവാണല്ലോ .. അതിനെ ക്കാളും അമ്പരന്നത് , ഈ പെണ്ണ് ഇവന്റെ മടിയില്‍ ഇരിക്കുന്നു .. അപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല .. ക്ലാസ് തീര്‍ന്നു വരുമ്പോള്‍ കൂടെ വിളിപ്പിച്ചു .. വഴക്കു പറഞ്ഞപ്പോള്‍ , അവര് പറയുന്നു ,ടീച്ചര്‍ വേണമെങ്കില്‍ ഞങ്ങളുടെ വീട്ടില് വിളിച്ചു ചോദിച്ചോളൂ ..ഞങ്ങള്‍ കുടുംബസുഹൃത്തുക്കള്‍ ആണെന്ന് ..! ക്ലാസ് ടീച്ചര്‍ സങ്കടത്തോടെ പറഞ്ഞു .. വല്ലോം പറയാന്‍ പറ്റുവോ ? നാളെ സോഷ്യല്‍ മീഡിയയില്‍ എന്താകും വരിക ..
ഈ കുട്ടികളുടെ മാതാപിതാക്കള്‍ PTA’ മീറ്റിംഗ് നു വന്നപ്പോള്‍ , അത്രയ്ക്കും വ്യക്തായി അല്ല എങ്കിലും , അതിരു വിട്ട അടുപ്പം ഉണ്ടെന്നു സൂചിപ്പിച്ചു .. കുട്ടികള്‍ പറഞ്ഞ പോലെ തന്നെ , അയ്യോ , അത് ഞങ്ങള്‍ കുടുംബ സുഹൃത്തുക്കള്‍ ആണെന്ന് പറഞ്ഞു .. നേരത്തെ അറിയാമോ ? ഇല്ലില്ല ..മക്കളുടെ സൗഹൃദം ഞങ്ങളെയും കൂട്ടുക്കാരാക്കി .. രണ്ടു അമ്മമാരും സ്‌നേഹത്തോടെ ഒരുമിച്ചു പോകുകയും ചെയ്തു ..! ഈ ബന്ധം പിന്നെ വഷളായി ..
പയ്യന്റെ രീതിക്കു നില്‍ക്കാത്ത പെണ്ണിനെ അവനു വേണ്ട .. പെണ്ണിന്റെ മറ്റുള്ള ആണുങ്ങളോടുള്ള അതിരു വിടുന്ന സ്വാതന്ത്ര്യം അവനു ദഹിക്കുന്നില്ല .. അവന്‍ ഇനി ബന്ധം വേണ്ട എന്ന് തീരുമാനിച്ചു .. പെണ്‍കുട്ടി കടുത്ത വിഷാദത്തിലും .. അവളുടെ ‘അമ്മ സ്വകാര്യമായി കാണാന്‍ എത്തി .. അവര്‍ തമ്മില്‍ എല്ലാ ബന്ധനങ്ങളും നടന്നു ടീച്ചറെ … ഇനി എങ്ങനെ എന്റെ മോള് ഇത് സഹിക്കും …? അവള്‍ക്കിപ്പോ ഒരു തരം മ്ലാനത ആണ് ..കരച്ചില് പോലും ഇല്ല ..!
കേട്ടിരിക്കാം എന്നതല്ലേ ഞാന്‍ എന്ന കൗണ്‍സിലര്‍ക്കു ആകു. പതറി പോകുന്ന യുക്തിക്കു മുന്നില്‍ അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ എന്തൊക്കെയാണ് .. ഇന്ന് എന്നല്ല എന്നും പ്രണയത്തിന്റെ ചേരുവകളില്‍ പെടുന്ന ഒന്നാണ്. നീ എന്റെ മാത്രം എന്ന ശക്തമായ സ്വാര്‍ത്ഥത .. പക്ഷെ അതൊരു തീ കളി ആണ് ; പൊള്ളരുത് ..താളം പിഴയ്ക്കരുത് …! പരസ്പരം മനസ്സിലാക്കാനും സ്വത്വം അലിഞ്ഞു ചേരാനും സാധിച്ചാല്‍;ന്യായമായ ഒരു പിന്‍വാങ്ങല്‍ പോലും ഉള്‍കൊള്ളാന്‍ സാധിക്കും .. ചിട്ടവട്ടങ്ങള്‍ അനുസരിച്ചു മനസ്സ് നിയന്ത്രിക്കാന്‍ ആകില്ലല്ലോ .. ഒന്ന് ആലോചിച്ചാല്‍ , പ്രണയ നൈരാശ്യം പലപ്പോഴും ; ഇത്രയേ ഉള്ളു .. ഉപേക്ഷിക്കപെടുന്നതിന്റെ അപമാനം ..! എനിക്ക് കളയാന്‍ പറ്റിയില്ലല്ലോ .. എന്നെ കളഞ്ഞല്ലോ .. അതില്‍ നിന്നും വരുന്ന പക , ആണ് പലപ്പോഴും കൊലപാതകത്തില്‍ കലാശിക്കുന്നതും ..
കുട്ടികള്‍ക്കൊപ്പം കൂട്ടുകാരായി നടക്കണം എന്ന് ഇന്നത്തെ മാതാപിതാക്കളും അധ്യാപകരും പറയാറുണ്ട് .. ന്യൂജനറേഷന്‍ കുട്ടികളെ നിയന്ത്രിക്കാന്‍ അതാണ് എളുപ്പ മാര്‍ഗ്ഗം എന്നും .. പക്ഷെ, ഒപ്പത്തിനൊപ്പം നടക്കുമ്പോ അവരുടെ മാനസിക നില കൂടി മനസ്സിലാക്കി വേണം ഓരോ കാര്യങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ ..അല്ലേല്‍ വലിയ വിപത്തിനു സാക്ഷ്യം വഹിക്കേണ്ടി വരും
Post Your Comments