Latest NewsIndia

ജെറ്റ് എയര്‍വേയ്‌സിന് പുനര്‍ജന്മം നല്‍കാന്‍ ടാറ്റ ഒരുങ്ങുന്നുവെന്ന് സൂചന

മുബൈ: പ്രതിസന്ധിയില്‍ മുങ്ങിയമര്‍ന്ന ജെറ്റ് എയര്‍വേയ്‌സിന് പുനര്‍ജന്മം സാധ്യമാക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി സൂചന. കമ്ബനിയെ താങ്ങി നിര്‍ത്താന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് വില്പനയ്ക്കുള്ള നീക്കം .

7000 കോടിയിലേറെ രൂപയാണ് ബാങ്കുകള്‍ക്ക് ജെറ്റില്‍ നിന്ന് ലഭിക്കാനുളളത്. വായ്പകളുടെ ഗണ്യമായ വെട്ടിക്കുറച്ചാലെ ടാറ്റ വാങ്ങാന്‍ തയ്യാറാകൂ എന്നാണ് അറിവ്. ജെറ്റിന്‍റെ വില്‍പ്പനയില്‍ കിട്ടാനുളള 7000 കോടിയില്‍ എത്രത്തോളം കിട്ടുമെന്നുളളതും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button