എഫ് 16 തകര്‍ത്തതിന് തെളിവുമായി വ്യോമസേന. ആക്രമണത്തിന്റെ എഡബ്യുഎസിഎസ് റഡാര്‍ ഇമേജ് സേന പുറത്തുവിട്ടു. ഇത് മാത്രമല്ല ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുണ്ടെന്നും വ്യോമസേന അവകാശപ്പെട്ടു. ഫെബ്രുവരി 27ന് പാകിസ്ഥാന്‍ വ്യോമസേന എഫ് 16 ഉപയോഗിച്ചതിന് അനിഷേധ്യമായ തെളിവുണ്ടെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജി കെ കപൂര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന പാക് യുദ്ധവിമാനം ആക്രമിച്ചിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ഫെബ്രുവരി 27 ന് രണ്ടു വിമാനങ്ങള്‍ ആകാശത്തുണ്ടായിരുന്നെന്നും അതിലൊന്ന് ഇന്ത്യയുടെയും മറ്റേത് പാകിസ്ഥാന്റെയും ആയിരുന്നു എന്നതില്‍ സംശയമില്ലെന്നും ആര്‍ജികെ കപൂര്‍ പറഞ്ഞു.
പാക് യുദ്ധ വിമാനത്തിന്റെ ഇലക്ട്രോണിക് സിഗ്‌നേച്ചറുകളും റേഡിയോ ട്രാന്‍സ്‌ക്രിപ്റ്റുകളും മുഖേന തിരിച്ചറിയുകയായിരുന്നു.
അമേരിക്കയില്‍ നിന്ന് പാകിസ്ഥാന്‍ വാങ്ങിയ യുദ്ധവിമാനങ്ങളാണ് എപ് 16. അമേരിക്കയുമായുള്ള കരാറിന് വിരുദ്ധമായി ഈ വിമാനം പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചതിന് ഇന്ത്യ അമേരിക്കക്ക് തെളിവ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാന്റെ കൈവശമുള്ള എഫ് 16 വിമാനങ്ങളുടെ എണ്ണത്തില്‍ കുറവില്ലെന്ന് കണ്ടെത്തിയെന്നാണ് അമേരിക്ക പറയുന്നത്.
Post Your Comments