![kadakampally](/wp-content/uploads/2018/12/kadakampally-3.jpg)
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്റെ താക്കീത്. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നും ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നുമായിരുന്നു കടകംപള്ളിയുടെ വിവാദപ്രസ്‌താവന. ഈ പൈസയും വാങ്ങിയിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. നിശ്ചയമായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. നമ്മളിത് പറഞ്ഞില്ലെങ്കില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും പോയി വേറെ എന്തെങ്കിലും പറഞ്ഞ് ഈ പാവപ്പെട്ടവരെ പറ്റിക്കുമെന്നും കടകംപള്ളി പറഞ്ഞിരുന്നു.
Post Your Comments