തോപ്പുംപടി പാലത്തിൽ വെച്ചുള്ള നടി അർച്ചന കവിയുടെ ഒരു ഫോട്ടോ വൻ വിവാദമായിരുന്നു. ട്രാഫിക് തടസപ്പെടുത്തിയായിരുന്നു ഫോട്ടോ ഷൂട്ട് എന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. പിന്നീട് ആ ചിത്രം അര്‍ച്ചന കവി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. തോപ്പുംപടി പാലവുമായി ബന്ധപ്പെട്ട് കുറച്ച് നല്ല ഓര്‍മ്മകള്‍ തനിക്ക് ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിച്ചത്. വര്‍ഷങ്ങള്‍ക്കു മുൻപ് കപ്പലുകള്‍ പോകുന്നതിന് പാലം തുറന്നു കൊടുത്തതൊക്കെ ഓര്‍മ്മയുണ്ട്. പുലര്‍ച്ചെ ആറു മണിക്കായിരുന്നു ഷൂട്ടെന്നും ഏതാനും സെക്കന്റുകള്‍ മാത്രമേ താനവിടെ ചെലവഴിച്ചിട്ടുള്ളുവെന്നും അർച്ചന പറയുന്നു. ഗതാഗതം തടസപ്പെടുത്തരുതെന്ന് തനിക്കറിയാമെന്നും ചരിത്രത്തില്‍ പോലും ഇടം നേടിയ ഭംഗിയുള്ള ആ പാലമൊക്ക ഇനിയെന്നു കാണാനാകും എന്ന തോന്നലാണ് ഇത്തരത്തിലൊരു ഫോട്ടോ എടുക്കാൻ കാരണമെന്നും താരം പറയുകയുണ്ടായി.
Post Your Comments