Latest NewsKerala

കെ​എ​സ്‌ആ​ര്‍​ടി​സി കൂ​ട്ട​പി​രി​ച്ചു​വി​ട​ല്‍; നിലപാട് വ്യക്തമാക്കി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ എംപാ​ന​ല്‍ ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍.ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സാ​വ​കാ​ശ ഹ​ര്‍​ജി​യോ അ​പ്പീ​ലോ ന​ല്‍​കാ​നാ​വു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെന്നും ഇ​വ​യു​ടെ നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മോ​പ​ദേ​ശം തേ​ടാ​ന്‍ എം​ഡി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം മാ​ത്ര​മാകും തുടർനടപടി സ്വീകരിക്കുക. ഇ​ത്ര​യ​ധി​കം ഡ്രൈ​വ​ര്‍​മാ​രെ ഒ​രു​മി​ച്ച്‌ പി​രി​ച്ചു​വി​ടു​ന്ന​ത് കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​മെ​ന്നും സ​ര്‍​വീ​സ് മു​ട​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ അ​തൃ​പ്തി​ക്കി​ട​യാ​ക്കു​മെ​ന്നും മന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button